Tuesday, 13 February 2024

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

SHARE
തൃശൂർ:2024 - 25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
2024 - 25 വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ച ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ 51 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലയിലെ 41 ഗ്രാമപഞ്ചായത്തുകള്‍, 7 ബ്ലോക്ക് പഞ്ചായത്തുകള്‍, 2 നഗരസഭയുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചെലവ്  20 ശതമാനം കുറവുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുടെ പദ്ധതി പുരോഗതി അവലോകനം ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്താന്‍ യോഗം നിര്‍ദേശിച്ചു. പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് സമര്‍പ്പിക്കണം. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റിന് യോഗം അംഗീകാരം നല്‍കി.
ജില്ലാ സംയുക്ത പദ്ധതികളായ വന്യമിത്ര, കാന്‍ തൃശൂര്‍, സമേതം, എബിസി തുടങ്ങിയ പദ്ധതികള്‍ക്കും സ്ഥലമില്ലാത്ത ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രോജക്ടുകള്‍, മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി എം.സി.എഫ് ഉള്‍പ്പെടെയുള്ള ശുചിത്വ പ്രോജക്ടുകള്‍, അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമുള്ളതും വീടില്ലാത്തതുമായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് അനുവദിക്കുന്നതിനുള്ള പദ്ധതി, അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ക്കും വാര്‍ഷിക പദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഭേദഗതിക്കായി സമര്‍പ്പിച്ച പദ്ധതികളും അംഗീകരിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ സബ്കമ്മിറ്റികള്‍ വാര്‍ഷിക പദ്ധതി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്. പ്രിന്‍സ് അധ്യക്ഷനായി.  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ ഷെരീഫ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.