ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തുടക്കമായി. "ഒരുമിക്കാം വൃത്തിയാക്കാം" എന്ന തീവ്രശുചീകരണ കാമ്പയ്ൻ വാഗമണ്ണിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ശുചീകരണ പ്രവർത്തനങ്ങളിൽ നമുക്ക് മുന്നേറാനാകൂ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു. വിദ്യാർഥികളും തൊഴിലാളികളും പൊതുജനങ്ങളും ഒരുമിക്കുന്ന ശുചീകരണ കാമ്പയ്ൻ ഇടുക്കിയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച സഞ്ചാര അനുഭവം നൽകാൻ നമുക്ക് കഴിയണം. സഞ്ചാരികളും നാട്ടുകാരും ശുചിത്വ പരിപാലനത്തിൽ ഒരുപോലെ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.