Wednesday, 7 February 2024

സ്ത്രീകൾക്ക് സ്വതന്ത്രമായി ഒത്തുകൂടാൻ ഒരിടം

SHARE

കോഴിക്കോട് : 'ആർപ്പോ; വരയും വരിയും പിന്നെ അല്പം മൊഹബത്തും',  എല്ലാ ആദ്യ ശനിയാഴ്ചകളിലും
സ്ത്രീകൾക്ക് മുൻവിധികളും അതിരുകളും കൂടാതെ ഒത്തുകൂടാൻ ഇടം എന്ന ലക്ഷ്യത്തോടെ ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ 'ആർപ്പോ; വരയും വരിയും പിന്നെ അല്പം മൊഹബത്തും' പരിപാടി തുടങ്ങി. 
ആർപ്പോ... യുടെ ആദ്യ പതിപ്പ് ഫെബ്രുവരി മൂന്നിന് കോഴിക്കോട് വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ 
വനിതാ ശിശുവികസന 
വകുപ്പ് മന്ത്രി വീണ ജോർജ് 
ഉദ്ഘാടനം ചെയ്തു.  എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ആർപ്പോ ഉണ്ടാകും. 
വിവിധ സെഷനുകൾ,  വിൽപ്പനശാലകൾ, ശില്പശാലകൾ, കലാപരിപാടികൾ 
എന്നിവയുമുണ്ടാകും. 
സ്ത്രീകൾക്ക് സംസാരിക്കാനും ഉല്ലസിക്കാനും രാഷ്ട്രീയം ചർച്ച ചെയ്യാനും വിമർശിക്കാനും വിമർശിക്കപ്പെടാനും സ്വയം നവീകരിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള സ്വതന്ത്രമായ വേദിയാണ് ആർപ്പോ.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.