Wednesday, 7 February 2024

ഇൻക്ലൂസീവ് സ്പോർട്സ് ആന്റ് ഗെയിംസ് മീറ്റിന് തുടക്കം

SHARE

നിലമ്പൂർ:സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഇൻക്ലൂസീവ് സ്പോർട്സ് ആന്റ് ഗെയിംസ് മീറ്റ് "ഒളിമ്പിയ 2k24" ന് തുടക്കമായി. നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ
നടന്ന ഗെയിംസ് മീറ്റ് നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. നിലമ്പൂർ നഗരസഭ കൗൺസിലർ റെനീഷ് കുപ്പായി മുഖ്യ സന്ദേശം നൽകി. നിലമ്പൂർ ബിപിസി മനോജ് കുമാർ സ്വാഗതവും ബി ആർ സി ട്രെയിനർ എം.പി ഷീജ  നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലർ പി.ഗോപാലകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ പി.എ റഫീഖ്, പ്രധാനാധ്യാപകൻ എം.എം അബ്ദുറഹിമാൻ, എസ്.എം.സി ചെയർമാൻ എം.കെ കടവത്ത്, എം.ടി.എ ചെയർപേഴ്സൺ പ്രഭ, ബിആർസി ട്രെയിനർമാർരായ എ.ജയൻ, ടി.പി രമ്യ 
തുടങ്ങിയവർ പ്രസംഗിച്ചു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.