എറണാകുളം ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്ക്ക് ഉളള ധനസഹായ വിതരണവും ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം പി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു.
കാർഷിക മേഖലയിൽ നെൽകൃഷിക്ക് കൂലി ചെലവ് സബ്സിഡി, തരിശു കൃഷി പ്രോത്സാഹനം, പൊക്കാളി കൃഷി പ്രോത്സാഹനം എന്നീ പദ്ധതികളുടെ ഭാഗമായി നെൽ കൃഷിക്ക് ഹെക്ടറിന് 25000 രൂപയും, പൊക്കാളി കൃഷിക്ക് ഹെക്ടറിന് 35000 രൂപയും, തരിശു കൃഷിക്ക് ഹെക്ടറിന് 40000 രൂപയും വീതം ഗുണഭോക്താവിന് ലഭിക്കുന്ന നിലയിൽ നടപ്പിലാക്കിയിരിക്കുന്ന
പദ്ധതിയിൽ 12850 ഗുണഭോക്താക്കള്ക്കായി 19,896,643 ( ഒരു കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി തൊണ്ണൂറ്റീയാറായിരത്തി അറുന്നൂറ്റി നാൽപ്പത്തി മൂന്ന് രൂപ ) യാണ് വിതരണം ചെയ്യുന്നത്.
ക്ഷീര മേഖലയിൽ പാലിന് സബ്സിഡി യായി ഒരു കർഷകന് ലിറ്ററിന് 3 രൂപ വീതം പരമാവധി 40000 രൂപ നൽകുന്ന ക്ഷീരമിത്രം പദ്ധതിയുടെ ഭാഗമായി 8097 കർഷകർക്ക്
ഒരു കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള ഭിന്നശേഷി സ്കോളർഷിപ്പിനായി 6171 വ്യക്തികൾക്കായി 13934975 രൂപ(ഒരു കോടി മുപ്പത്തി ഒൻപത് ലക്ഷത്തി മുപ്പത്തി നാലായിരത്തി തൊളളായിരത്തി എഴുപ്പത്തിയഞ്ച്) രൂപയാണ് വിതരണം ചെയ്യുന്നത്. നഴ്സറി ക്ലാസ്സ് മുതൽ ബിരുദാനന്തദര ബിരുദം വരെയുളള പഠനം നടത്തുന്നവർക്ക് പദ്ധതിയുടെ സഹായം ലഭിക്കുന്നു. വിവിധ കാരണങ്ങളാൽ ഇടയ്ക്ക് വച്ച് പഠനം നിർത്തി പോകേണ്ടി വന്നവർക്ക് പത്താം ക്ലാസ്സ്, പ്ലസ്ടു പഠനം പൂർത്തിയാക്കുന്നതിനുളള തുല്യതാ സാക്ഷരതാ പഠനത്തിൻ്റെ ഫീസിനത്തിൽ 750 ഗുണഭോക്താക്കൾക്കായി 20 ലക്ഷം രൂപയാണ് ധനസഹായമായി വിതരണം ചെയ്തത്. വിവിധ പദ്ധതികൾക്കുള്ള ധനസഹായ വിതരണത്തിൻ്റെ ചെക്കുകൾ വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഉല്ലാസ് തോമസ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി ചെയർമാൻമാരായ ആശ സനിൽ, റാണിക്കുട്ടി ജോർജ്, എം ജെ ജോമി, കെ ജെ ഡോണോ, എ എസ് അനിൽകുമാർ, ഷൈനി ജോർജ്, ശാരദ മോഹൻ, സെക്രട്ടറി പി എസ് ഷിനോ, എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായെ കെ വി രവീന്ദ്രൻ, യേശുദാസ് പറപ്പിള്ളി, എൽ സി ജോർജ്, ലിസി അലക്സ്, കെ കെ നാസർ, ഷാരോൺ പനക്കൽ, ഷാൻ്റി എബ്രഹാം, ഷൈമി വർഗീസ്, റഷീദ സലീം, എംബി ഷൈനി അനിമോൾ ബേബി, എൽദോ ടോം പോൾ ദീപു കുഞ്ഞിക്കുട്ടി, അനിത ടീച്ചർ, ഉമ മഹേശ്വരി എന്നിവർ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.