തന്റെ രാജി ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിന്റെ ആത്മാര്‍ഥത ഇല്ലായ്മയാണെന്നും മന്ത്രി പ്രതികരിച്ചു.
വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനായ പോള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ട്.
ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെന്നും മാനന്തവാടിയില്‍ സൗകര്യം കുറവായതിനാല്‍ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേയ്ക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു.
ന്യായമായ എല്ലാ സഹായവും പോളിന്റെ കുടുംബത്തിന് നല്‍കും. ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.