Tuesday, 13 February 2024

വന്യമൃഗ ശല്യം; സര്‍വ്വകക്ഷി യോഗം ചേരും: ജില്ലാ ആസൂത്രണ സമിതി

SHARE

വയനാട്: ജില്ലയില്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ ആസൂത്രണ സമിതി.

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് വിവിധ മേഖലകളില്‍ ചര്‍ച്ച നടത്തി സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.

ജില്ലയില്‍ ഒറ്റക്ക് താമസിക്കുന്ന അതിദരിദ്രരെ സംരക്ഷിക്കാന്‍ ഷെല്‍റ്റര്‍ ഹോം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.


പഞ്ചായത്ത് പരിധികളില്‍ ഒറ്റക്ക് താമസിക്കുന്നവര്‍, ഭൂമി, വീട് ഇല്ലാതെ അലഞ്ഞ് നടക്കുന്നവര്‍ എന്നിവരെ കണ്ടെത്തി പട്ടിക തയ്യാറാക്കും. ഊരുകൂട്ടം യോഗങ്ങളില്‍ മൂപ്പന്‍മാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കണം. എസ്.ടി പ്രമോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാനും യോഗം അഭിപ്രായപ്പെട്ടു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ







SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.