Friday, 9 February 2024

സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകും

SHARE





തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ സർക്കാർ തീരുമാനമായി. ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനാണ് വിദ്യാർഥിനികൾക്ക് നൽകുന്നത്. ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് പദ്ധതിയുടെ നടത്തിപ്പ്. വാക്സിന്‍റെ മുഴുവൻ ചെലവും സർക്കാർ ആയിരിക്കും വഹിക്കുക. അടുത്ത ഘട്ടത്തിൽ എല്ലാ സ്തീകൾക്കും വാക്സിൻ നൽകാനാണ് ലക്ഷ്യം.

സ്തനാര്‍ബുദം പോലെ സ്ത്രീകളിലും പെണ്‍കുട്ടികളിലും കൂടുതലായി ഗര്‍ഭാശയമുഖ ക്യാന്‍സര്‍ കാണപ്പെടുന്നു. ഇത് പ്രതിരോധിക്കുന്നതിനായാണ് ആരോഗ്യവകുപ്പ് കര്‍മപദ്ധതി രൂപീകരിച്ചത്. വാക്സിനേഷനിലൂടെ സെര്‍വിക്കല്‍ ക്യാന്‍സറിനെ തടയുകാണ് ഉദ്ദേശം. വിദേശ രാജ്യങ്ങളില്‍ ഒമ്പത് വയസ് മുതല്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്സിനാണ് നല്‍കുന്നത്. ആലപ്പുഴ, വയനാട് ജില്ലകളിലായിരിക്കും വാക്സിനേഷന്‍റെ പൈലറ്റ് ഘട്ടം.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





    SHARE

    Author: verified_user

    0 #type=(blogger):

    ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.