Thursday, 29 February 2024

ഉത്സവപറമ്പിലെ ചോക്ക് മിഠായിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ!

SHARE

പാലക്കാട്: ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി എന്ന അപകടകാരിയായ രാസവസ്തു കലർന്ന മിഠായി പൊലീസ് പിടികൂടി. 

ശരീരത്തിൽ എത്തിയാൽ കാൻസറിനും കരൾ രോഗത്തിനും വരെ കാരണമായേക്കാവുന്ന രാസവസ്തുവാണ് റോഡമിൻ ബി. പാലക്കാട് മണപ്പുള്ളിക്കാവ് ഉത്സവ പറമ്പിൽ നിന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം സംഘടിപ്പിച്ച പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയത്.

വസ്ത്രങ്ങളിൽ നിറം നല്കാൻ ഉപയോഗിക്കുന്ന റോഡമിൻ ബി ഉത്സവറമ്പിലെ ചോക്ക് മിഠായിയിലാണ് വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത്.

 ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി ഷണ്മുഖൻ്റെ നേതൃത്വത്തിൽ ഉത്സവ പറമ്പിൽ നടത്തിയ പരിശോധനയിലാണ് രാസവസ്തു നിറഞ്ഞ മിഠായികൾ കണ്ടെത്തിയത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user