ഇടുക്കി: മുൻവർഷങ്ങളെ അപേക്ഷിച്ച് ഇടുക്കിയിലും ഇത്തവണ ചൂട് കനക്കുകയാണ്.
30 ഡിഗ്രിക്ക് മുകളിലാണ് നെടുങ്കണ്ടം ഉടുമ്പൻചോല ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ചൂട്.
വേനലിന്റെ തുടക്കത്തിൽ തന്നെ ചൂട് വർധിച്ചതിനെ തുടർന്ന് ജില്ലയിലെ പലഭാഗത്തും ജലലഭ്യതയും ഗണ്യമായി കുറഞ്ഞു.
ചൂടിന്റെ കാഠിന്യമേറിയതോടെ കടുത്ത പ്രതിസന്ധിയിലാണ് കർഷകർ.
ഇത് ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത് ഏലം കൃഷി മേഖലക്കാണ്.
35 ശതമാനത്തിൽ അധികം തണലും തണുപ്പും ആവശ്യമാണ് ഏലത്തിന് വളരാൻ.
ജലലഭ്യത കുറഞ്ഞതൊടെ ഏലത്തിന് നനവെത്തിക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്.
ഏലച്ചെടികൾ സംരക്ഷിച്ച് നിർത്താൻ പച്ച നെറ്റുകൾ വലിച്ചുകിട്ടി തണൽ തീർക്കുകയാണ് കർഷകർ.
വരുന്ന വർഷത്തെ ഏലം ഉത്പാദനത്തെ ഇത് സാരമായി ബാധിച്ചേക്കും എന്നാണ് കൃഷി വിദഗ്ധർ പറയുന്നത്. കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തുവാൻ കഴിയാത്തതിനാൽ ഏല ചെടികൾക്ക് വിവിധങ്ങളായ രോഗ കീടബാധയും രൂക്ഷമാക്കുകയാണ്.