Tuesday, 6 February 2024

ഹോട്ടൽ ബിസിനസ് തുടങ്ങാനും വിജയമാക്കാനും കരുതേണ്ട കാര്യങ്ങൾ എന്തൊക്കെ ?

SHARE

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ 
ഒരു ഹോട്ടൽ വ്യവസായി വിളമ്പുമ്പോൾ, എന്തൊക്കെ ശ്രദ്ധിക്കണം!
ഹോട്ടൽ ബിസിനസ് തുടങ്ങാനും വിജയമാക്കാനും കരുതേണ്ട കാര്യങ്ങൾ എന്തൊക്കെ ? 
കേരളത്തിൽ ഒരു ദിവസം ഒരു കോടിയിൽ അധികം ആളുകൾ ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
 വാണിജ്യ നഗരമായ കൊച്ചിയിൽ 2022ൽ 2610 ഹോട്ടലുകൾക്ക് ലൈസൻസ് നൽകിയ പ്പോൾ, കഴിഞ്ഞ വർഷം 5647 ആയി ഉയർന്നു.
 രണ്ടു വർഷം കൊ ണ്ട് കേരളത്തിൽ ഏകദേശം 10,000 ഹോട്ടലുകളാണ് പൂട്ടിപ്പോയത്. പുതിയ ഹോട്ടലുകൾ ഉയർന്നു വരുന്നതും, മാസങ്ങൾ കൊണ്ട് അവ പൂട്ടിപ്പോകുകയോ മറ്റൊരു കടയായി മാറുകയോ ഉടമ മാറുകയോ ചെയ്യുന്നതും പതിവാകുന്നു.
 ഹോട്ടൽ ബിസിനസ് തുട ങ്ങാനും വിജയ മാക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ;
• ഹോട്ടൽ ബിസിനസിനെ  കുറിച്ചും ഹോട്ടൽ തുടങ്ങാൻ പോകുന്ന സ്ഥലത്തെ കുറിച്ചും അവിടത്തെ ഭക്ഷണ സംസ്കാ രത്തെ കുറിച്ചും പഠിക്കുക.
അവിടങ്ങളിൽ ഏറ്റവും കൂ ടുതൽ വിറ്റുപോകുന്ന വിഭവം ഏതെന്നും, സാധനങ്ങൾ വാങ്ങുന്നതു മുതൽ നല്ല തൊഴിലാളികളെ കണ്ടെത്തുന്നതിനെകുറിച്ചും വരെ പഠിക്കുക.
• വിദഗ്ധപാചകക്കാരെയും സപ്ലൈയർമാരെയു കിട്ടാനില്ല. അതുകൊണ്ട് ഈ മേഖലയിൽ പരിചയമുള്ള ജോലിക്കാരെ കണ്ടത്തിയതിനു ശേഷം മാത്രം ബിസിനസിലേക്ക് ഇറങ്ങുക.
• അകത്തളങ്ങൾ മോടിപിടിപ്പിച്ച് നല്ല ഭക്ഷണം വിളമ്പാൻ കഴിഞ്ഞി ല്ലെങ്കിൽ വൈകാതെ കട പൂട്ടേണ്ടി വരും. ഇന്റീരിയർ ഭംഗിയാക്കുന്നത് ആവശ്യമാണെങ്കിലും താങ്ങാൻ കഴിയുന്നതിന് അപ്പുറം അതിനായി ചെലവാക്കരുത്.
 • പച്ചക്കറിയും ഇറച്ചി യും കഴിയുന്നതും മാർക്കറ്റിൽ നേരിട്ടു പോയി മൊത്തവില കച്ചവടക്കാരിൽ നിന്നു വാങ്ങുക. വില കുറവുള്ള, സീസണലായിട്ടുള്ള പച്ചക്കറികൾ തിരഞ്ഞെടുക്കനും ശ്രദ്ധിക്കുക.
 •ഹോട്ടലുകളിൽ ഭക്ഷണം അപ്പപ്പോൾ ഉണ്ടാക്കുക യാണ് ചെയ്യുന്നത്. 10 കിലോ ബിരിയാണി വിൽപന നടക്കുന്ന കടയിൽ രാവിലെ തന്നെ 10 കിലോ ബിരിയാണി ഉണ്ടാ ക്കിയിട്ടു കാര്യമില്ല. അനുസ രിച്ച് ആദ്യം 5 കിലോ, പിന്നെ 5 എന്ന കണക്കിൽ ഉണ്ടാക്കിയാൽ മതി.




ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ വെറ്റിനറി സർവകലാശാല സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് വെങ്കിടേശ്വര ഗ്രൂപ്പ് (വി എച്ച് എൽ ) പൗൾട്രി ഫാർമേഴ്സ് റെഗുലേറ്ററി കമ്മിറ്റി, കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ, പൗൾട്രി ഫാമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമതി ബേക്കേഴ്സ് അസോസിയേഷൻ, കാറ്ററേഴ്‌സ് അസോസിയേഷൻ, എഗ്ഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങി കാർഷിക ഹോട്ടൽ മേഖലയും അടക്കമുള്ള ഉൽപാദന വിതരണം മേഖലയിലെ വിവിധ സംഘടനകൾ ആണ് ഈ കോർഡിനേഷൻ കമ്മിറ്റിയിൽ പങ്കാളികളാകുന്നത്.

ഈ കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ ജി. ജയപാൽ (KHRA സംസ്ഥാന പ്രസിഡന്റ്‌ ) ന്റെ അധ്യക്ഷതയിൽ കൂടുന്ന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടത്താൻ ഉദ്ദേശിക്കുന്ന ബോധവൽക്കരണ സെമിനാറുകളുടെ ഉദ്ഘാടനം 2023 ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ എറണാകുളം ബോൾഗാട്ടി പാലസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.


ഈ വാർത്തയുടെ പൂർണ്ണരൂപം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വായിക്കാവുന്നതാണ്.





ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.