Friday, 16 February 2024

പാലാ ചിറക്കണ്ടം ചക്കാമ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ പൈക സ്വദേശിയായ വിദ്യാർത്ഥി മരണമടഞ്ഞു

SHARE

 പാലാ ബ്യൂറോ :പാലാ ചിറകണ്ടം ചക്കാമ്പുഴയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു.

 പൈക ജനത സൂപ്പർ മാർക്കറ്റ് ഉടമ തൂമ്പാംകുഴിയിൽ സുനുവിൻ്റെ മകൻ പവൻ (20) ആണ് മരണമടഞ്ഞത്. 

ജനതാ ബേക്കേഴ്സ്  ഉടമയും KHRA മെമ്പറും പാലാ യൂണിറ്റ് കമ്മറ്റി അംഗവുമാണ് ജിനുവിന്റെ അനിയന്റെ മകനാണ് മരണമടഞ്ഞ പവൻ.

പവൻ സഞ്ചരിച്ചിരുന്ന ബൈക്ക് ശബരിമല തീർത്ഥാടകരുടെ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

എരിമറ്റം കവലയ്ക്കും ചിറകണ്ടത്തിനും ഇടയ്ക്കാണ് അപകടം നടന്നത്.

ഒപ്പമുണ്ടായിരുന്ന കൂരാലി സ്വദേശി റോഷന്‍ (20) നെ ഗുരുതരമായ പിരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മാര്‍ അഗസ്തിനോസ് കോളജ് ബിസിഎ വിദ്യാര്‍ത്ഥികളാണ് പവനും റോഷനും.
 വൈകിട്ട് കോളജ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെയാണ് പാലാ ഭാഗത്തുനിന്നും വന്ന ശബരിമല തീര്‍ത്ഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.ഓടിക്കൂടിയ നാട്ടുകാർ വിദ്യാർത്ഥികളെ   പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു എങ്കിലും പവൻ മരണപ്പെടുകയായിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.