ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്റെ കരിമണൽ ഖനനം ചോദ്യംചെയ്തുള്ള ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും.
സംസ്ഥാന സർക്കാരിന്റെയും സിഎംആർഎല്ലിന്റെയും വാദമാണ് ഇന്ന് നടക്കുക.
മത്സ്യബന്ധന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്. സീതിലാൽ നൽകിയ ഹർജിയിലാണ് ഇന്ന് വാദം കേൾക്കുക പത്ത് ലക്ഷം ടണ്‍ കരിമണൽ സിഎംആർഎൽ തോട്ടപ്പള്ളിയിൽനിന്ന് കടത്തിയെന്ന് ഹർജിയിൽ ആരോപിക്കുന്നു.
99 കോടിയോളം രൂപ വിലമതിക്കുന്ന കരിമണലാണ് ഇത്തരത്തിൽ കടത്തിക്കൊണ്ടുപോയത്. കരിമണൽ എടുക്കാൻ അനുവാദം നൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.