തിരുവനന്തപുരം: പൊന്മുടിയിൽ കാട്ടാനയിറങ്ങിയത് പരിഭ്രാന്തിപരത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് രണ്ട് കാട്ടാനകള്‍ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള ചുരം റോഡിലെ നാലാം വളവിൽ നിലയുറപ്പിച്ചത്. ഇതുവഴി വരികയായിരുന്ന സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വനം വകുപ്പിനെ വിവരമറിയിച്ചു.
ആന റോഡിലേക്ക് ഇറങ്ങാതിരിക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാന്പു ചെയ്യുകയാണ്. വനം വകുപ്പ് അധികൃതർ ആനകളെ കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിച്ചെങ്കിലും റോഡിന് വശത്തായി വനത്തിനകത്ത് ആനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. സഞ്ചാരികൾ ഉൾപ്പടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.