Wednesday, 27 March 2024

നോമ്പ് നിസ്‌കാരത്തിന് പള്ളിയിലെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 33 വര്‍ഷം തടവ്

SHARE

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകന് ഇരട്ടജീവപര്യന്തവും 33 വര്‍ഷം തടവും 4,50,000 രൂപ പിഴയും വിധിച്ചു കോടതി. അന്തിക്കാട് നൂറുല്‍ ഹുദാ മദ്രസയിലെ അധ്യാപകനും അന്തിക്കാട് ജുമാമസ്ജിദിലെ ഖത്തീബുമായിരുന്ന കരൂപ്പടന്ന കുഴിക്കണ്ടത്തില്‍ ബഷീറി (53) നെയാണ് തൃശ്ശൂര്‍ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നോമ്പ് നിസ്‌കാരത്തിന് പള്ളിയിലെത്തിയ കുട്ടിയെ പ്രതി തന്റെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി.കെ. ദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. മാരായ വി.എസ്. ജയന്‍, മുഹമ്മദ് അഷറഫ്, പോലീസ് ഉദ്യോഗസ്ഥരായ അസീസ്, ഒ.ജെ. രാജി, ജീവന്‍, സോണി സേവ്യര്‍, ഉമേഷ് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ സുനിത, ഋഷികേശ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user