Saturday, 30 March 2024

ഇന്ന് ലോക ഇഡ്ഡലി ദിനം; ദക്ഷിണേന്ത്യക്കാരുടെ പ്രിയഭക്ഷണം ഉണ്ടായതെങ്ങനെ?

SHARE
വിദേശിയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി ദിനത്തിന്റെ പിറവി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലിക്ക് ഏറ്റവും പ്രിയം.

മാര്‍ച്ച് 30ന് ലോക ഇഡ്ഡലി ദിനമായി (World Idli Day) ഇഡ്ഡലി പ്രിയര്‍ ആഘോഷിക്കുകയാണ്. കാലങ്ങളായി ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന് ഒഴിച്ചുകൂടാത്ത ഭക്ഷണമാണ് ഇഡ്ഡലി. വിദേശിയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി ദിനത്തിന്റെ പിറവി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലിക്ക് ഏറ്റവും പ്രിയം.

ശ്രീലങ്ക, മ്യാൻമർ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി തീന്‍മേശയിലുണ്ട്. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ഇഡ്ഡലിയുടെ ജനനത്തെക്കുറിച്ച് പല കഥകളാണ് പരക്കുന്നത്.
ഇന്തോനേഷ്യയിലെ ‘കേട്‌ലി’ എന്ന ഭക്ഷണമാണ് രൂപവും രുചിയും മാറി ഇഡ്ഡലിയായതെന്നാണ് ഒരുകഥ. ‘കേട്‌ലി’ ഇന്തോനേഷ്യയുടെ പ്രിയ ഭക്ഷണവിഭവമായിരുന്നു. ഒരിക്കല്‍ ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി തെക്കേ ഇന്ത്യയില്‍ വന്നു. കൂടെ ‘കേട്‌ലി’ പാചകക്കാരും. ആ വിദേശി ഭക്ഷണം നാട്ടില്‍ അങ്ങനെ ഹിറ്റായി. അതിന്റെ രസക്കൂട്ടുകള്‍ മനസ്സിലാക്കി നമ്മുടെ പാചകക്കാര്‍ ഒരു ഇന്ത്യന്‍ ഇഡ്ഡലിക്ക് രൂപം കൊടുത്തു.
ഇന്ത്യയില്‍ കര്‍ണ്ണാടകത്തില്‍ ആണ് ഇഡ്ഡലി ആദ്യമായി രൂപം കൊണ്ടതെന്നാണ് പറയുന്നത്. തമിഴ്‌നാട്ടില്‍ ഏകദേശം 17ാം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങിയത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ ഇഡ്ഡലിയുടെ പേരിലാണ്. ഈ ഗ്രാമം ഇഡ്ഡലിക്ക് പ്രസിദ്ധിയാര്‍ജിച്ചതുമാണ്.

രാമശ്ശേരി ഇഡ്ഡലി, ഖുശ്ബു ഇഡ്ഡലി,കാഞ്ചീപുരം ഇഡ്ഡലി അങ്ങനെ നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ച ഇഡ്ഡലിക്ക് ചാർത്തി നൽകിയത് വിവിധ പേരുകൾ. എഡി 920 ൽ കന്നഡ ഭാഷയിൽ ശിവകോടി ആചാര്യൻ എഴുതിയ വദ്ദാരാധന എന്ന പുസ്തകത്തിലാണ് ഇഡ്ഡലിക എന്ന പേരിൽ ഇഡ്ഡലി പ്രത്യക്ഷപ്പെടുന്നത്.
എഡി 1130 ൽ പുറത്തിറങ്ങിയ സംസ്കൃത കൃതി മാനസോല്ലാസയിലും ഇഡ്ഡരികയെക്കുറിച്ചു പറയുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ മാത്രമാണ് തമിഴ് കൃതികളിൽ ഇഡ്ഡലിയെ കുറിച്ചുള്ള വിവരണം വന്നത്. പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ ദക്ഷിണേന്ത്യയിലേക്കു വന്ന സൗരാഷ്‌ട്രൻ പട്ടു കച്ചവടക്കാരാണ് ഇഡ്ഡലി ദക്ഷിണേന്ത്യയിലെത്തിച്ചതെന്നും പറയപ്പെടുന്നുണ്ട്.
 ഇഡഡ എന്ന പേരിൽ ഉഴുന്നും അരിയും അരച്ചുചേർത്ത് ആവിയിൽ പുഴുങ്ങിയെടുത്ത ആഹാരം ഗുജറാത്തിലാണ് രൂപം കൊണ്ടതെന്നും വാദം ഉണ്ട്. ദക്ഷിണ ചരിത്രകാരനായ കെ. ടി. അജയയുടെ അഭിപ്രായത്തിൽ ഇഡ്ഡലി ജനിച്ചത് ഇന്ത്യനേഷ്യയിലാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 










SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.