കോഴിക്കോട്: കക്കയത്ത് കൃഷിയിടത്തിലിറങ്ങി കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ സിസിഎഫ് (ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്) ഉത്തരവിട്ടു. മയക്കുവെടി വച്ച് പിടികൂടാൻ സാധിക്കുന്നില്ലെങ്കിൽ വെടിവച്ച് കൊല്ലാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ പിടിക്കാൻ കഴിയാത്തതിൽ കടുത്ത ജനരോഷം ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
പാലാട്ടിൽ ഏബ്രഹാം (അവറാച്ചൻ -70) ആണ് മരിച്ചത്. കക്കയം ഡാം റോഡിലെ കോണിപ്പാറ താഴെ ഭാഗത്തുള്ള സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ