തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പഴഞ്ഞി സ്വദേശിനിയായ വിദ്യാര്‍ഥി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിന്റെ മകൾ അപർണയാണ് (18) അപകടത്തിൽ മരണപ്പെട്ടത്.
ചൊവ്വന്നൂരിൽ നടക്കുന്ന എസ്.എഫ്.ഐ. ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സുഹൃത്തിനൊപ്പം പോകുമ്പോഴായിരുന്നു അപകടം. ചൊവ്വന്നൂർ പാടത്തിന് സമീപം ടോറസ് ലോറി ബൈക്കിന് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. നിലത്തു വീണ അപർണയുടെ തലക്ക് മുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്ക് ഓടിച്ചിരുന്ന അക്ഷയ്ക്ക് നിസാര പരിക്കുകളുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ