ഗുണ കേവിനുള്ളിലെ നിഗൂഡതയെന്ത്; തുറക്കുമോ ഈ 'മരണക്കുഴി'? അനുകൂല നിലപാടുമായി അധികൃതർ...
1821ൽ ഇംഗ്ലീഷ് ഉദ്യോഗസ്ഥനായ ബിഎസ് വാർഡ് എന്നയാളാണ് ഡെവിൾസ് കിച്ചൺ എന്ന ഗുണ കേവ് കണ്ടെത്തിയത്. പില്ലർ റോക്സ് എന്നറിയപ്പെടുന്ന മൂന്ന് കൂറ്റൻ പാറകൾക്ക് ഇടയിലായിട്ടാണ് ഗുണ കേവുള്ളത്
ഹൈലൈറ്റ്:
- *വീണ്ടും വൈറലായി ഡെവിൾസ് കിച്ചൺ എന്ന ഗുണ കേവ്.
- *1821ൽ ബിഎസ് വാർഡ് എന്നയാളാണ് ഗുഹ കണ്ടെത്തിയത്.
- *ഏകദേശം 600 മീറ്റർ താഴ്ചയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുണ കേവിനുള്ളത്.
ചിദംബരത്തിൻ്റെ സംവിധാനത്തിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെ വീണ്ടും വൈറലാകുകയാണ് കൊടൈക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡെവിൾസ് കിച്ചൺ എന്ന ഗുണ കേവ്.
ബ്രിട്ടീഷുകാരാണ് ഗുഹയ്ക്ക് ഡെവിൾസ് കിച്ചൺ എന്ന പേര് നൽകിയത്. 1821ൽ ഇംഗ്ലീഷ് ഉദ്യോഗസ്ഥനായ ബിഎസ് വാർഡ് എന്നയാളാണ് ഇവിടം കണ്ടെത്തിയത്.
കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിലെ 'കൺമണി അൻപോട്' എന്ന എവർഗ്രീൻ സോങ് ഈ ഗുഹയിൽ വെച്ച് ചിത്രീകരിച്ചതോടെയാണ് ഗുഹയ്ക്ക് ഗുണ കേവ് എന്ന പേര് ലഭിച്ചത്.
1992ൽ തീയേറ്ററുകളിലെത്തിയ ഗുണ എന്ന സിനിമയും അതിലെ അതിമനോഹരമായ 'കൺമണി അൻപോട്' എന്ന പാട്ടും ഹിറ്റായതോടെയാണ് ഗുണ കേവ് സഞ്ചാരികളുടെ പ്രധാന സ്പോട്ടായി തീർന്നത്.
പില്ലർ റോക്സ് എന്നറിയപ്പെടുന്ന മൂന്ന് കൂറ്റൻ പാറകൾക്ക് ഇടയിലായി സ്ഥിതി ചെയ്യുന്ന ഗുഹകളുടെ കൂട്ടമാണിത്.
നിരവധിയാളുകൾ അപകടത്തിൽപ്പെട്ട ഗുണ കേവിൻ്റെ താഴ്ച സംബന്ധിച്ച വ്യക്തമായ കണക്കുകൾ ഇന്നും വ്യക്തമല്ല.
ഏകദേശം 600 മീറ്റർ താഴ്ചയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുണ കേവിനുള്ളതെന്നാണ് നിഗമനം.
13 മരണം സംഭവിച്ചെന്നാണ് സർക്കാരിൻ്റെ ഔദ്യോഗിക കണക്കുകളിൽ പറയുന്നതെങ്കിലും അതിലൂം കൂടുതൽ മരണം ഇവിടെ നടന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇരുട്ട് നിറഞ്ഞ ഭയാനകമായ ഈ ഗുഹയിലേക്ക് പണ്ടുകാലത്ത് ആളുകൾ ഇറങ്ങിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സമീപത്തായി സൂയിസൈഡ് പോയൻ്റാണുള്ളത്.
പത്തുവർഷത്തോളമായി ഗുണ കേവിനുള്ളിലേക്ക് ആർക്കും പ്രവേശനമില്ല. ഗുഹയ്ക്ക് സമീപത്തും പ്രദേശത്തും സഞ്ചാരികൾക്ക് വിലക്കില്ല. ഗുഹയ്ക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യം സഞ്ചാരികളിൽ നിന്ന് വർഷങ്ങളായി ഉയരുന്നുണ്ട്.
സഞ്ചാരികളുടെ ആവശ്യത്തോട് അനുകൂല നിലപാടാണ് അധികൃതർക്കുള്ളതെങ്കിലും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുകയെന്ന കടമ്പയാണ് വെല്ലുവിളിയാകുന്നത്. ഗുഹയ്ക്കുള്ളിൽ ശക്തമായ ഇരുട്ടാണ്.
അതിനാൽ അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്. ഇതിനാൽ മുന്നൊരുക്കങ്ങളില്ലാതെ തീരുമാനം പെട്ടെന്ന് വേണ്ടെന്ന നിലപാടാണ് അധികൃതർക്കുള്ളത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ