Saturday, 9 March 2024

പാർട്ടി പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

SHARE

തൃശ്ശൂര്‍ : തിരഞ്ഞെടുപ്പ് പ്രചാരണ സന്ദര്‍ശനത്തിനിടയിൽ  പാർട്ടി പ്രവർത്തകരോട് കോപിച്ച്  ബി.ജെ.പി നേതാവ് സുരേഷ് ഗോപി. സന്ദർശത്തിനെത്തിയ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതോടെയായിരുന്നു സംഭവം. ഇതോടെ അദ്ദേഹം സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി.

സംഭവം നടന്നത് ശാസ്താംപൂവ് ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു. 
കോളനിയിലെത്തിയപ്പോൾ പ്രദേശത്ത് ആളുകളുടെ എണ്ണം കുറവായിരുന്നതാണ് സുരേഷ് ഗോപിയെആദ്യം ക്ഷുഭിതനാക്കിയത്. ഇത് കൂടാതെ, വോട്ടര്‍ പട്ടികയില്‍ 25 പേരെ ചേര്‍ത്തിട്ടില്ലെന്നു കൂടി അറിഞ്ഞപ്പോൾ ദേഷ്യം ഇരട്ടിച്ചു.

സ്ഥലത്തെ ബൂത്ത് ഏജൻറുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് ചോദ്യമുന്നയിച്ച സുരേഷ് ഗോപി നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നും താന്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും ഭീഷണി മുഴക്കിയതിനെ തുടർന്ന് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇന്ന് തന്നെ പേരുചേര്‍ക്കാമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ അനുനയിപ്പിക്കുകയായിരുന്നു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.