Saturday, 9 March 2024

സംസ്ഥാനത്ത് ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ്..! മുന്നറിയിപ്പുമായി കെഎസ്ഇബി

SHARE

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ കിട്ടാനുള്ള പണം തരാത്ത പക്ഷം ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പ്രവേശിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി. ഇത് സംബന്ധിച്ച് കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചു. പരീക്ഷാ സമയം ആയതുകൊണ്ട് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് വൈദ്യുത ബോര്‍ഡ്. മുന്‍കൂര്‍ പണമടച്ച് വൈദ്യുതി വാങ്ങിയില്ലെങ്കില്‍ ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്.

മഴയുടെ അളവ് കുറഞ്ഞത് ഡാമുകളിലെ വെള്ളത്തിന്റെ അളവിനെയും പ്രതികൂലമായി ബാധിച്ചു. ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതോടെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടില്ല എന്നതും വെല്ലുവിളിയാണ്. എന്നാല്‍ ഓപ്പണ്‍ സോഴ്സുകളില്‍ നിന്നും വൈദ്യുതി വാങ്ങാമെന്ന സാഹചര്യം ഉണ്ടെങ്കിലും ഇതിന് മുന്‍കൂര്‍ പണം നല്‍കേണ്ടി വരും. കോടികള്‍ ചിലവഴിക്കേണ്ടി വരുമെന്നതിനാല്‍ ഇത് നടക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ തന്നെ ബോര്‍ഡിന് വായ്പയും ലഭ്യമല്ല.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.