പടന്ന: കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ ഉദിനൂർ അരുവിരുത്തി വയലിൽ നടത്തിയ മാതൃകാ തോട്ടത്തിലെ പച്ചക്കറിക്കൃഷിയിൽ സമൃദ്ധമായ വിളവ്. പതിനൊന്നാം വാർഡിലെ അരുവിരുത്തിയിൽപ്പെട്ട കതിർ, ഗംഗ, യമുന തുടങ്ങിയ മൂന്ന് ജെഎൽജി കൂട്ടായ്മകളാണ് കൃഷി ചെയ്തത്. കണിയുടെ ഭാഗമായാണ് ചെറുതും വലുതുമായ വെണ്ട, കക്കിരി, പയർ, ചീര, വെള്ളരി തുടങ്ങിയ പച്ചക്കറി ഇനങ്ങൾക്ക് പുറമേ ചെറുപയറും പ്രദേശത്തെ നാല് ഏക്കറിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിളയിച്ചെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക