Thursday, 28 March 2024

ക​ണ്ടെ​യ്ന​ർ ലോ​റി ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഡ്രൈവർക്ക് പരിക്ക്

SHARE

തൃ​ശൂ​ർ : കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ല്ലാ​ർ​പാ​ട​ത്തു​നി​ന്നും അ​രി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി തൃ​പ്ര​യാ​ർ ജം​ഗ്ഷ​നി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ മറിയുകയും അപകടമുണ്ടാവുകയും ചെയ്തു. 

അപകടമുണ്ടായത് വൈ ​മാ​ളി​നു മു​ന്നി​ൽ ഇ​ന്ന് പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെയാണ്. ഡ്രൈ​വ​ർ ന​ജീ​ബി​ന് അ​പ​ക​ട​ത്തി​ൽ കൈ​ക്കും ത​ല​ക്കും സാരമല്ലാത്ത പരിക്കേൽക്കുകയും വ​ല​പ്പാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയും ചെയ്തു. 

ഡ്രൈ​വ​ർ ഉ​റ​ങ്ങിപ്പോയതാണ് അ​പ​ക​ട​കാ​ര​ണ​മായി പ​റ​യു​ന്നത്. രാവിലെ ഒൻപതോടെ മറ്റൊരു ലോറി കൊണ്ടുവന്ന ശേഷം ക​ണ്ടെ​യ്ന​റി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​രി അതിലേയ്ക്ക് മാറ്റി.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user