കൊച്ചി : ബിജെപി സർക്കാർ ഭരണത്തിലെത്തിയാൽ ന്യൂനപക്ഷൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാകും എന്നൊക്കെയുള്ള പ്രതിപക്ഷപ്രചാരണങ്ങളെ നിഷ്പ്രഭമാക്കി നരേന്ദ്ര മോദി സർക്കാർ പത്ത് വർഷം പൂർത്തിയാക്കിയപ്പോൾ ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും സുരക്ഷ ബോധം ഉണ്ടാക്കിയതായി ബിജെപി സംസ്ഥാന വക്താവും എറണാകുളം ലോകസഭ ഇൻ ചാർജുമായ അഡ്വ. നാരായണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.
ഭാരതിയ ജനത ന്യൂനപക്ഷ മോർച്ച ലോകസഭ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ജനവിഭാഗം ലോകത്തിൽ ഏറ്റവും സമാധനത്തോടെ ജീവിക്കുന്നത് ഭാരതത്തിലാണ്. മറ്റ് മത ന്യൂനപക്ഷ വിഭാഗങ്ങളും മോദി ഭരണത്തിൽ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന നേതൃ യോഗത്തിൽ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് വിനോദ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. നോമ്പിൾ മാത്യു, സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് എന്നിവർ പ്രസംഗിച്ചു
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.