Thursday, 28 March 2024

അനുവാദം ചോദിച്ച ശേഷം വയോധികയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ ആൾ അറസ്റ്റിൽ

SHARE

കൊരട്ടി : ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയോട് 'മാല താനെടുത്തോട്ടെ' എന്ന് ചോദിച്ച് മുഴുവനാക്കുന്നതിനു മുൻപേ തന്നെ മാല മോഷ്ടിച്ച്‌ കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. സംഭവം നടന്നത് മേലൂരിലാണ്. ഇയാൾ മാല കവർന്നത് പുലർച്ചെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികയ്ക്ക് പിന്നാലെയെത്തിയാണ്.  

പോലീസ് അറസ്റ്റു ചെയ്തത് കൂവക്കാട്ടുകുന്ന് സ്വദേശി ജോഷി(41)യെയാണ്.  ഇയാളെ പിടികൂടിയത് ഡി.വൈ.എസ്.പി. ആര്‍. അശോകന്‍, കൊരട്ടി എസ്.എച്ച്.ഒ. എന്‍.എ. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്. 

ജോഷി കവർച്ച ആസൂത്രണം ചെയ്യുന്നത് പുലർച്ചെ ക്ഷേത്രങ്ങളില്‍ പോകുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. ഇയാൾ കൊടകരയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ മാല പണയം വയ്ക്കുകയും പിറ്റേദിവസംതന്നെ അതെടുത്ത് മറ്റൊരു ജൂവലറിയില്‍ വിൽക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.