പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ ലോറി നിയന്ത്രണം വിട്ട് വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് – പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സംഭവം. വീട്ടുകാർ കിടന്നുറങ്ങുന്ന സമയമായിരുന്നതിനാൽ വൻ അപകടം ഒഴിവായി. തച്ചമ്പാറ മുള്ളത്തുപാറയിൽ കാപ്പുമുഖത്ത് മുഹമ്മദ് റിയാസിന്‍റെ വാടക വീടിലേക്കാണ് ലോറി പാഞ്ഞ് കയറിയത്.
ഇടിയുടെ ആഘാതത്തിൽ അടുക്കള പൂർണ്ണമായും തകർന്നു. കോയമ്പത്തൂരിൽ നിന്നും കോഴിക്കോട്ടേക്ക് കമ്പി ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി വീട്ടിലേക്ക് പാഞ്ഞുകയറുകായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മലപ്പുറം അരീക്കോട് സ്വദേശി ശ്രീജേഷിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽ പെട്ടത്. തച്ചമ്പാറ മുള്ളത്തുപാറയിൽ അപകടത്തിൽ പെട്ടത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ