അടൂര്‍: 15കാരിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി വിളവന്‍കോട് ചൂടാല്‍ അടയ്ക്കാക്കുഴിയില്‍ പല്ലുകുഴി കാവുവിള വീട്ടില്‍ ഗോകുല്‍ എന്ന അനീഷ് രാജേന്ദ്രനെയാണ് (31) അടൂര്‍ അതിവേഗ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. അടൂര്‍ പൊലീസാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.പെണ്‍കുട്ടിയുടെ നഗ്നവിഡിയോയും ചിത്രങ്ങളും പകര്‍ത്തിയാണ് ലൈംഗികാതിക്രമം കാണിച്ചത്.
വിവിധ വകുപ്പുകളില്‍ നല്കിയ ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നും പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും അടയ്ക്കാത്തപക്ഷം പ്രതി 21 മാസംകൂടി അധികതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക