സിനിമയിലും വ്യക്തിജീവിതത്തിലും ജയപരാജയങ്ങളിലൂടെ കയറിയിറങ്ങിയാണ് നയൻതാര ഇന്നത്തെ തന്റെ സിംഹാസനം ഉറപ്പിച്ചത്. സിനിമയിലും ബിസിനസിലുമുള്ള തന്റെ എല്ലാ വിജയത്തിന്റെയും ക്രെഡിറ്റ് നയൻസ് നൽകുന്നത് ഭർത്താവ് വിഘ്നേശ് ശിവനാണ്. ജീവിതത്തിലും ബിസിനസിലും തങ്ങളുടെ കൂട്ടുകെട്ട് തന്നെയാണ് വിജയരഹസ്യമെന്ന് നയൻതാര പലയിടത്തും പറഞ്ഞിട്ടുണ്ട്. ബിസിനസ് അവസരങ്ങളെ കുറിച്ച് പഠിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിഘ്നേശ് ചെയ്യുമ്പോൾ ഉൽപ്പന്നത്തിന്റെ ബ്രാൻഡിങ് ആണ് നയൻതാര ഫോക്കസ് ചെയ്യുന്നത്. അടുത്തിടെ ആരംഭിച്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഭർത്താവ്, മക്കളായ ഉയിർ, ഉലകം എന്നിവരോടൊപ്പമുള്ള സന്തോഷനിമിഷങ്ങൾ പങ്കുവയ്ക്കുന്നതോടൊപ്പം തന്റെ ബ്രാൻഡുകളും ആരാധകരിലേക്ക് എത്തിക്കുന്നു താരം.
കേരളം ആസ്ഥാനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് പണമിടപാട് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായി കഴിഞ്ഞ ദിവസം നയൻതാരയെ കമ്പനി പ്രഖ്യാപിച്ചു. അതിന് പുറമെ സ്ലൈസ് എന്ന മാംഗോജ്യൂസ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. ഇപ്പോഴുള്ള ബ്രാൻഡുകൾക്ക് പുറമെ കൂടുതൽ ബിസിനസ് ആശയങ്ങൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് നയൻതാരയും വിഘ്നേശ് ശിവനും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക