പുൽപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ വീടിന് മുന്നിൽ രാഷ്ട്രീയ പാർട്ടിക്ക് പ്രവേശനമില്ലെന്ന ബോർഡ് വച്ച് ഒരാൾ. പുൽപ്പള്ളി ഭൂതാനം ഷെഡ് പൂവത്തിങ്കൽ ജെയ്സണ് ജോസഫാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. വീടിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ പറ്റിയപ്പോഴും അടുക്കള നിലം പൊത്തിയേപ്പോഴും ഒരു രാഷ്ട്രീയ പാർട്ടിക്കാരനും തിരിഞ്ഞു നോക്കിയില്ലെന്നാണ് ജെയ്സന്റെ പരാതി. കൂടാതെ കാർഷിക മേഖല തകർന്നിട്ടും വന്യമൃഗശല്യം രൂക്ഷമായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതെല്ലാമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിൽ മൂന്ന് വോട്ടുണ്ട്. ഇത്തവണ ചെയ്യുന്നില്ലെന്നും വോട്ടഭ്യർഥിച്ച് ഒരാളും വരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെയിന്റിംഗ് തൊഴിലാളിയായ ജയ്സണ് ബോർഡ് സ്ഥാപിച്ച് ഒരാഴ്ച പിന്നിടുകയാണ്. പലരും ഇതറിഞ്ഞ് വിളിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടിക്കാരെ കൊണ്ട് ഒരു ഗുണവും സാധാരണക്കാർക്കില്ലെന്നും വന്യമൃഗശല്യം മൂലം സ്വന്തം വീട്ടുമുറ്റത്ത് കൃഷിയിറക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക