പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു. ആനക്കല്ല് ഊരിലെ രേഷ്മ-സമീഷ് ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞ് മരണപ്പെട്ടത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.