ചാത്തന്നൂർ : ചിറക്കര ഗ്രാമപഞ്ചായത്തിലെ കുളത്തൂർക്കോണം, ചിറക്കര ക്ഷേത്രം, ചിറക്കര താഴം, കുഴുപ്പിൽ, മാലാകായൽ, നെടുങ്ങോലം മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഒരു മാസത്തോളമായി ഈ മേഖലകളിൽ വെള്ളം കിട്ടാ കനിയാണ്. ജപ്പാൻ കുടിവെള്ളം ആഴ്ചയിൽ ഒരു ദിവസം പോലും ഇവിടെ കിട്ടില്ല. ചാത്തന്നൂർ ജല അഥോറിറ്റി ഓഫീസിൽ ജനപ്രതിനിധികളും നാട്ടുകാരും പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടികളും ഇല്ല. നെടുങ്ങോലം, ചിറക്കര മേഖലകളിലും പൈപ്പിലൂടെ വെള്ളം കിട്ടിയിട്ട് ആഴ്ചകളായി. ചിറക്കര, ചാത്തന്നൂർ മേഖലകളിൽ രണ്ടുദിവസം കൂടുമ്പോൾ മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. രണ്ടു ദിവസമെങ്കിലും വെള്ളം ലൈനിൽ ഉണ്ടെങ്കിൽ മാത്രമേ വെള്ളം ഈ മേഖലകളിൽ എത്തുകയുള്ളൂ. പക്ഷേ ഒരു ദിവസം ആകുമ്പോൾ വാൾവ് അടയ്ക്കുന്നത് കൊണ്ട് ഈ മേഖലകളിൽ വെള്ളം എത്താറില്ല. ചാത്തന്നൂർ , ഉളിയനാട്, ചിറക്കര മേഖലകളിൽ മുൻവർഷങ്ങളിൽ വേനൽക്കാലത്ത് കനാൽ തുറന്നു വീടും . രണ്ടാഴ്ച മുമ്പ് രണ്ടുദിവസം കനാൽ തുറന്നു വിട്ടിരുന്നു. പക്ഷേ ചാത്തന്നൂർ മേഖലകളിൽ പല സ്ഥലത്തും കനാലിൽ മാലിന്യം അടിഞ്ഞുകൂടിയതിനാൽ വെള്ളമൊഴുക്ക് തടസപ്പെട്ടു കനാൽ കവിഞ്ഞൊഴുകി. മാലിന്യം നീക്കം ചെയ്യാൻ കനാൽ അധികൃത തയാറായിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക