നാദാപുരം∙ പാനൂർ സ്ഫോടനത്തെ തുടർന്ന് പൊലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും തിരച്ചിൽ റൂറൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രണ്ടാം ദിവസവും തുടർന്നു. പിവിസി പൈപ്പിനുള്ളിൽ സിമന്റ് മിശ്രിതം നിറച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്തു പൊലീസിനെ ഏറെ നേരം വലച്ചെങ്കിലും ഇത് കബളിപ്പിക്കാൻ ആരോ ചെയ്തതാണെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി. കാക്കുനിയിൽ നിന്നാണ് ഈ വസ്തു കണ്ടെത്തിയത്. എഎസ്ഐമാരായ പ്രബീഷ് ചന്ദ്രൻ, വി.അഹമദ്, സിപിഒമാരായ നിധീഷ് വെള്ളൂർ, നിധീഷ് മുള്ളൻകുന്ന്, എം.ശ്രീജേഷ് എന്നിവരായിരുന്നു പരിശോധന നടത്തിയത്. ഒഴിഞ്ഞ മദ്യക്കുപ്പികളും മാലിന്യങ്ങളുമാണ് പൊലീസ് സംഘത്തിനു വിജനമായ പലയിടങ്ങളിലും കണ്ടെത്താനായത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക