Wednesday, 3 April 2024

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണു

SHARE

ചക്കിട്ടപാറ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണു. സംഭവത്തിൽ വാഹനത്തിന്റെ ബോണറ്റ് തകര്‍ന്നു. പെരുവണ്ണാമൂഴി – ചെമ്പനോട റോഡില്‍ പന്നിക്കോട്ടൂര്‍വയല്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളുമാണ് കാറിലുണ്ടായിരുന്നത്. അതേസമയം,അപകടത്തിൽ യാത്രക്കാര്‍ക്ക് പരുക്കില്ല.പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് സംഭവം.സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയായതിനാല്‍ പ്രദേശത്ത് വനംവകുപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൈകൊള്ളണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.