Tuesday, 2 April 2024

അടൂരിൽ ലോറിയിലേക്ക് കാറിടിച്ച് കയറ്റി രണ്ടുപേർ മരണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് അനൂജയുടെ പിതാവ്

SHARE

അടൂരിൽ ലോറിയിലേക്ക് കാറിടിച്ച് കയറ്റി രണ്ടുപേർ മരണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് അനൂജയുടെ പിതാവ്. നൂറനാട് പോലീസിൽ ഇക്കാര്യം ആവശ്യപ്പെട്ട് പിതാവ് രവീന്ദ്രൻ പരാതി നൽകി. പിതാവ് നൽകിയ പരാതിയിൽ മകളെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അപകടം സൃഷ്ടിച്ചതെന്ന് പറയുന്നു.
അനൂജയെ ഭീഷണിപ്പെടുത്തിയാണ് ഹാഷിം കാറിൽ കയറ്റിക്കൊണ്ടുപോയത്. അമിത വേഗത്തിൽ ലോറിക്ക് മുന്നിലേക്ക് കാർ ഓടിച്ചു കയറ്റി മകളെ കൊലപ്പെടുത്തിയതാണെന്നും പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അടൂർ സ്റ്റേഷനിലായതിനാൽ നൂറനാട് പൊലീസ് രവീന്ദ്രന്റെ കേസ് അടൂർ പോലീസിന് കൈമാറി.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.