Tuesday, 2 April 2024

സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വർണവും കൈക്കലാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

SHARE

സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വർണവും കൈക്കലാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവെന്ന പർപ്പിൾമാൻ ആണ് പോലീസ് പിടിയിലായത്. ഇയാളെ ആലപ്പുഴയിൽ വച്ചാണ് പിടികൂടിയത്. പ്രതിയെ, പണവും സ്വർണവും തട്ടിയെടുത്തെന്ന് ചെങ്ങന്നൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ അജിത്ത് മുമ്പും സമാന കേസുകളിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അജിത്ത് തട്ടിപ്പിനായി തിരഞ്ഞെടുക്കുന്ന മാർഗ്ഗവും സമൂഹമാദ്ധ്യമങ്ങൾ തന്നെയാണ്. ടിക്ക്‌ടോക്കിൽ സജീവമായിരുന്ന യുവാവ് നിലവിൽ ഇൻസ്റ്റഗ്രാമിലാണ് സജീവം. പർപ്പിൾ മെൻ മിസ്റ്റർ അജിത്കൃഷ്ണ എന്നാണ് ഇൻസ്റ്റഗ്രാമിന്റെ ഐഡി.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.