മുട്ടം: ഹോട്ടലുകളിൽ മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി. നിരവധി മോഷണക്കേസിലെ പ്രതിയായ ഈരാറ്റുപേട്ട പ്ലാശനാൽ കാനാട്ട് ശ്രീജിത്താണ് (37) കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. മുട്ടം കുരിശുപള്ളിക്ക് സമീപത്തെ ഉസ്താദ് ഹോട്ടലിൽനിന്ന് മൊബൈൽ ഫോണും ഫുഡ്ലാൻഡ് ഹോട്ടലിൽനിന്ന് 3,000 രൂപയും ഇയാൾ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം ഒൻപതിന് പുലർച്ചെയാണ് മോഷണം നടന്നത്. മുട്ടം പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിലെ നിരീക്ഷണ കാമറയിലെ ദൃശ്യത്തിൽ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ മറ്റൊരു കേസിൽ ഇയാൾ കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലാകുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ, മുരിക്കാശേരി എന്നീ സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ കേസുകളുണ്ട്. 10 വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക