ചക്കരക്കൽ: നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പോലീസ് ജീപ്പ് മരത്തിലിടിച്ച് എസ്ഐ ഉൾപ്പെടെ മൂന്നു പോലീസുകാർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ പെരളശേരി ഐവർ കുളത്തിന് സമീപത്തായിരുന്നു അപകടം. ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ഗിരീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നിധീഷ്, ഡ്രൈവർ പ്രത്യുഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിൽ സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ പോലീസ് ജീപ്പിന്റെ മുൻഭാഗം തകർന്നു
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക