തിരുവനന്തപുരം : മദ്യവില കൂട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പിന് കത്തയച്ച് ബെ്‌വ്‌കോ. ലാഭം കുറഞ്ഞാല്‍ ജീവനക്കാരുെട ശമ്പളത്തെയും ആനുകൂല്യത്തെയും വരെ അത് ബാധിക്കുമെന്നും, മദ്യത്തിന് വില കൂട്ടാന്‍ കഴിയില്ലെങ്കില്‍ ഗ്യാലനേജ് ഫീസ് പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഫീസ് കുറച്ചില്ലെങ്കില്‍ മദ്യവില വീണ്ടും കൂട്ടേണ്ടി വരുമെന്നും കത്തിൽ പറയുന്നു.300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗാലനേജ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചത്. വെയര്‍ ഹൗസുകളില്‍ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്കോ സര്‍ക്കാരിന് നല്‍കേണ്ട നികുതിയാണ് ഗാലനേജ് ഫീസ്.ഒരു സാമ്പത്തിക വര്‍ഷം 1.25 കോടിരൂപയാണ് ഗാലനേജ് ഫീസായി ബെവ്കോ നല്‍കുന്നത്. നിലവില്‍ ലിറ്ററിന് അഞ്ച് പൈസയാണ് നല്‍കിയിരുന്നത്. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ അത് 10 രൂപയായി ഉയരും. ഇതുവഴി 300 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടാകുമെന്നാണ് കണക്ക്.മൂന്ന് സാമ്പത്തിക വര്‍ഷം നഷ്ടത്തില്‍ പോയിരുന്ന ബെവ്കോ 2022-23 സാമ്പത്തിക വര്‍ഷമാണ് ലാഭത്തിൽ എത്തിയത്. 124 കോടി രൂപയായിരുന്ന ബെവ്കോയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നതാകട്ടെ 269 കോടി രൂപയുടെ ലാഭമാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.