അടിമാലി: നടുവേലില്‍ കിഴക്കേതില്‍ ഫാത്തിമയെ (70) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികൾ പോക്സോ കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയവർ. സ്വർണ്ണാഭരണങ്ങൾക്ക് വേണ്ടിയായിരുന്നു യുവാവും പെണ്‍സുഹൃത്തും ചേർന്ന് അരുംകൊല നടത്തിയത്. അറസ്റ്റിലായത് കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി അലക്സ് (35), ഇയാളുടെ സുഹൃത്തും സഹപാഠിയുമായ കവിത സുബേഷ് (34) എന്നിവരാണ്. പ്രതികൾ പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരാണ്. കൊലപാതകം നടന്നത് ശനിയാഴ്ച വൈകീട്ടായിരുന്നു. കൊല്ലപ്പെട്ട ഫാത്തിമയുടെ സ്വർണ്ണാഭരണങ്ങൾ ലക്ഷ്യമിട്ട ഇവർ ആ വീടിനരികിലായി വാടകവീട് അന്വേഷിക്കുകയായിരുന്നു. ഫാത്തിമയുടെ മകൻ സുബൈർ പോകുന്നത് വരെ കാത്തുനിന്ന പ്രതികൾ വെള്ളം ആവശ്യപ്പെടുകയും തുടർന്ന് ഫാത്തിമ വെള്ളമെടുക്കാൻ പോയ അവസരത്തിൽ ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്‌പ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തു. ശേഷം കവർന്ന ആഭരണങ്ങൾ ടൗണിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ അറുപതിനായിരം രൂപയ്ക്ക് പണയപ്പെടുത്തിയ ഇവർ പോലീസ് തങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതായി മനസ്സിലാക്കുകയും തൃശ്ശൂരിലെ ബാര്‍ബര്‍ഷോപ്പില്‍ കയറി മുടിവെട്ടി രൂപവ്യത്യാസം വരുത്തുകയും ചെയ്തു. ഇവരെ പോലീസ് പിടികൂടുന്നത് ബസില്‍ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിൽ കുഴല്‍മന്ദത്തുവെച്ചാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക