Friday, 12 April 2024

ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി

SHARE



ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതി. ജസ്നയുടെ പിതാവ് ജെയിംസ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. സിബിഐ, വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുവാദം. ഇതിൽ അടക്കം വിശദീകരണം നൽകാനാണ് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകിയത്.


ഹർജിയിൽ, സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്നായിരുന്നു ജസ്‌നയുടെ പിതാവ് ആരോപിച്ചിരുന്നത്. എന്നാൽ പിതാവിന്റെ ആരോപണങ്ങൾ തള്ളി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സിബിഐ നൽകിയ റിപ്പോർട്ട് തള്ളമെന്ന് ജസ്നയുടെ പിതാവ് ജെയിംസ് ആവശ്യപ്പെട്ടിരുന്നു. ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണമെന്നത്തിയില്ലെന്നതുൾപ്പെടെ ചൂണ്ടികാട്ടിയാണ് സിജെഎം കോടതിയിൽ ഹർജി നൽകിയത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user