തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത് പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളൊഴികെ10 ജില്ലകളിലുമാണ്. താപനില സാധാരണയെക്കാൾ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. 39 ഡിഗ്രി സെൽഷ്യസ് വരെ പാലക്കാടും, 38 ഡിഗ്രി സെൽഷ്യസ് വരെ കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലും, 37 ഡിഗ്രി സെല്‍ഷ്യസ് വരെ പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, 36 ഡിഗ്രി സെല്‍ഷ്യസ് വരെ തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും ഉയർന്ന താപനില ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക