Monday 27 May 2024

കോഫി റസ്റ്റോറന്റിന്റെ പാതി അടച്ചിരുന്ന ഷട്ടറിലൂടെ അകത്തുകടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 12,000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞ വൃദ്ധൻ അറസ്റ്റിൽ

SHARE

വൈക്കം : മോഷണ കേസിൽ വൃദ്ധനെ  പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഏലപ്പാറ വാലുച്ചിറ വീട്ടിൽ ജോസ് എന്നുവിളിക്കുന്ന ജോസഫ് (71) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാവിലെ 10.15 മണിയോടുകൂടി വല്ലകം പാലത്തിനു സമീപം വൈക്കം ചാലകപറമ്പ് സ്വദേശി നടത്തിയിരുന്ന കോഫി റസ്റ്റോറന്റിന്റെ പാതി അടച്ചിരുന്ന ഷട്ടറിലൂടെ അകത്തുകടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 12,000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർത്തിയ തിരച്ചിലിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ വിജയശങ്കർ, പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user