പാലക്കാട്∙ മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലത്ത് കോഴിഫാമിൽ വൻ തീപിടിത്തം. 3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു. ഇന്നലെ രാത്രിയാണ് സംഭവം. പനമ്പള്ളി അരിയൂർ ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി പത്തരയോടെ അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ ചൂട് പ്രതിരോധിക്കാൻ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിങ് രൂപത്തിൽ അടിച്ചിരുന്നു. കാലപ്പഴക്കം ചെന്ന വയറിങ് ആയതിനാൽ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്ന വയറിങ് സംവിധാനം ഷോർട്സ് സർക്യൂട്ട് മൂലം കത്തുകയായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
വയറിങ് സംവിധാനം കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തി. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും തന്നെ കോഴിഫാമിൽ ഇല്ലായിരുന്നു. കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് സമീപത്തെ അതിഥി തൊഴിലാളികൾ ഓടിക്കൂടുകയായിരുന്നു. കോഴിഫാമിന്റെ ഉടമയെ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചു. മണ്ണാർക്കാട് വട്ടമ്പലത്തിൽനിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി ഒന്നരമണിക്കൂറിൽ അധികം വെള്ളം ചീറ്റിയാണു തീ പൂർണ്ണമായും അണച്ചത്. ഏകദേശം മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക