വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ഥ കേസുകളിലായി 32.94 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഒന്നാമത്തെ കേസില്‍ ശനിയാഴ്ച ദമാമില്‍നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും 166.60 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിനു പൊതുവിപണിയില്‍ 11.60 ലക്ഷം രൂപ വില മതിക്കുന്നു. രണ്ടാമത്തെ കേസില്‍ ഞായറാഴ്ച ദമാമില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും 307.99 ഗ്രാം സ്വര്‍ണമാണ് അധികൃതര്‍ പിടിച്ചെടുത്തത്.
ഇതിന് പൊതു വിപണിയില്‍ 21.34 ലക്ഷം രൂപ വിലമതിക്കുന്നു. അടിവസ്ത്രത്തിനുളളില്‍ പ്രത്യേകം തയാറാക്കിയ പോക്കറ്റിനുള്ളില്‍ ബിസ്കറ്റുകളായും നാണയങ്ങളായും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വര്‍ണം മുഴുവനും 24 കാരറ്റിന്റെ തനി തങ്കമായിരുന്നു. അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു സ്വര്‍ണം പിടികൂടിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക