Wednesday, 8 May 2024

ബസിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീണ വിദ്യാർഥിക്ക് ഗുരുതര പരുക്ക്

SHARE

അടൂർ:
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീണ 10–ാം ക്ലാസ് വിദ്യാർഥിക്കു ഗുരുതര പരുക്ക്. അടൂർ വയലാ മരുതിനാവീട്ടിൽ കൃഷ്ണചന്ദ്രനാണ് (15) തലയ്ക്കു ഗുരുതര പരുക്കേറ്റത്. പറക്കോട് സ്കൂൾ ജംക്‌ഷനു സമീപമാണ് സംഭവം. പന്നിവിഴ സെന്റ് തോമസ് വിഎച്ച്എസ്എസിലെ വിദ്യാർഥിയായ കൃഷ്ണ ചന്ദ്രൻ പറക്കോട്ട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ഏനാത്ത് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയിരുന്നു. നല്ല തിരക്കായതിനാൽ വാതിലിന്റെ അടുത്താണ് നിന്നത്. ബസ് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിൽ വാതിൽ എങ്ങനെയോ തുറന്ന് കൃഷ്ണചന്ദ്രൻ റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.തലയിടിച്ചു വീണതിനെ തുടർന്ന് തലച്ചോറിനു ക്ഷതം സംഭവിച്ചിട്ടുണ്ട്. കൊണ്ടു വന്ന സമയത്തു തന്നെ ഒരു ശസ്ത്രക്രിയ നടത്തിയതായി വീട്ടുകാർ പറഞ്ഞു. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user