Wednesday 15 May 2024

മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

SHARE

മുണ്ടക്കയം : മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കീച്ചൻപാറ ഭാഗത്ത് പുളിഞ്ചുവട്ടിൽ വീട്ടിൽ ചാണ്ടി എന്ന് വിളിക്കുന്ന സുവിൻ ക്രിസ്റ്റി (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് ഭാര്യ അയൽവാസിയായ മധ്യവയസ്കയുടെ വീട്ടിൽ അഭയം തേടുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇയാൾ രാത്രിയിൽ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയും ബാത്റൂമിന്റെ ഡോർ ചവിട്ടി പൊളിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രിദീപ് ചന്ദ്രന്‍, എസ്.ഐ വിപിൻ കെ.വി, എ.എസ്.ഐ ജോഷി പി.കെ, സി.പി.ഓ മാരായ റഫീഖ്, നൂറുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുവിൻ ക്രിസ്റ്റി മുണ്ടക്കയം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user