Thursday, 9 May 2024

യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തി തലശ്ശേരിയിലെ പുതിയ ഡബിള്‍ഡക്കര്‍ ബസ്

SHARE

തലശ്ശേരി: യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിർത്തി തലശ്ശേരിയിലെ കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡക്കര്‍ ബസ്. തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത് ഫെബ്രുവരിയിലാണ്. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ്  ഫെബ്രുവരി 22-ന് ഉദ്ഘാടനം നിർവ്വഹിച്ചത്. ശേഷം യാത്രക്കാർ മാര്‍ച്ച് ആദ്യവാരം തലശ്ശേരി കാര്‍ണിവല്‍ വരെയുണ്ടായിരുന്നു. ഇതിനുശേഷം യാത്രക്കാർ കുറയുകയും ബസ് ഓട്ടം നിർത്തുകയും ചെയ്തു. 40 ആളുകള്‍ വരെ ഉണ്ടെങ്കില്‍ മാത്രം ഓടുന്ന ബസിൻ്റെ യാത്ര മുന്‍കൂട്ടി ആളുകൾ ആവശ്യപ്പെടുന്ന പ്രകാരം വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെയാണ്. 250 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. യാത്ര ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുകയും എട്ടരയ്ക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ്. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user