മലപ്പുറം: ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ് കൂടി. സിനിമയ്ക്കു കാരണമായ യഥാർഥസംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പോലീസുകാരെക്കുറിച്ച് 18 വർഷത്തിനുശേഷം അന്വേഷണം നടത്താനൊരുങ്ങുകയാണ് തമിഴ്‌നാട്.2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നും ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദേശിച്ചു.സിനിമയിൽ യഥാർത്ഥ സംഭവങ്ങൾ എന്ന് പറഞ്ഞു അവതരിപ്പിച്ച രംഗംങ്ങളിൽ സത്യമുണ്ടോ എന്ന് നോക്കി നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകി. വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ പറഞ്ഞ ‘യഥാര്‍ഥ’ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇനി കേസിന് താല്‍പ്പര്യമില്ലെന്നും ആരെയും കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് മഞ്ഞുമ്മല്‍ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.എറണാകുളം മഞ്ഞുമ്മലിൽനിന്നാണ് 2006-ൽ ഒരുസംഘം യുവാക്കൾ കൊടൈക്കനാൽ സന്ദർശിക്കാൻപോയത്. അതിലൊരാൾ ഗുണാ കേവ് എന്നറിയപ്പെടുന്ന ഗുഹയിൽ വീണുപോവുകയായിരുന്നു. അങ്കലാപ്പിലായ ചെറുപ്പക്കാർ കൊടൈക്കനാൽ പോലീസ് സ്റ്റേഷനിൽച്ചെന്ന് സഹായമഭ്യർഥിച്ചു. സിനിമയിൽ പിന്നീട് കാണുന്ന രംഗം പോലീസുകാർ അവരെ ക്രൂരമായി മർദിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പിന്നീട് അവരുടെ പണം ദുരുപയോഗം ചെയ്യുന്നതുമായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക