പത്തനംതിട്ട: അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. രണ്ട് ദിവസം മുൻപുണ്ടായ സംഭവത്തിൽ ചത്തത് തെങ്ങമം സ്വദേശിയുടെ പശുവും കിടാവുമാണ്. മരണകാരണം തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ അരളി നൽകിയതാണ്. ഉടമ കരുതിയത് പശുവിന് ദഹനക്കേടാണെന്നായിരുന്നു. തുടർന്ന് മൃഗാശുപത്രിയിൽ നിന്ന് മരുന്നുമായി വീട്ടിലെത്തിയ ഉടമ കണ്ടത് ചത്തുകിടക്കുന്ന പശുക്കിടാവിനെയാണ്. തള്ളപ്പശുവും തൊട്ടടുത്ത ദിവസം ചത്തു. സാധാരണ മരുന്ന് കൊടുത്താൽ മാറുന്ന ദഹനക്കേട് മാറാതെ വന്നതോടെ പശുവിന് കുത്തിവയ്പ്പും എടുത്തിട്ടുണ്ടായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക