മണർകാട്: മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു നടക്കുന്ന മണർകാട് കാർണിവൽ-2024ന് ഇന്നു തുടക്കമാകും. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേളയാണ് കാർണിവലിന്റെ പ്രധാന ആകർഷണം. അറബിക്, തായ്, ഇറേനിയൻ തുടങ്ങിയ വിദേശ രുചികളും കുട്ടനാടൻ, കുമരകം വിഭവങ്ങളും ഉള്ള പത്തിലധികം സ്റ്റാളുകൾ ഭക്ഷ്യമേളയിൽ പ്രവർത്തിക്കും. ജൂസ്, കേക്ക് തുടങ്ങിയവയ്ക്കും പ്രത്യേക സ്റ്റാളുകളുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങളും കുട്ടനാട്ടിൽനിന്നുള്ള കായൽ വിഭവങ്ങളും ഉണ്ടാകും. കത്തീഡ്രൽ സഹവികാരിയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ കുര്യാക്കോസ് കിഴക്കേടത്ത് കോറെപ്പിസ്കോപ്പ, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ നേത്യതം നൽകും.
കുട്ടികൾക്കും മുതിർന്നവർക്കുമാ യി 12ൽ അധികം വിനോദങ്ങളാണ് അമ്യൂസ്മെന്റ് പാർക്കിലുള്ളത്. നാലുവരെ വൈകുന്നേരം നാലു മുതൽ 7.30 വരെ സംഗീത സന്ധ്യകൾ നടക്കും. ഇന്ന് ഗൗതം പ്രസാദ് ലൈവ് ബാൻഡിന്റെ സംഗീത സന്ധ്യ, രണ്ടിന് ഇല്ലം ബാൻഡ് വയലിൻ ഫ്യൂഷൻ, മൂന്നിന് 7.30 കാരമേൽ ബാൻഡ് മ്യൂസിക് കൺസേർട്ട്, നാലിന് വൈകുന്നേരം ആറിന് പള്ളിയിലെ ഭക്തസംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളും എട്ടിന് മെലഡി മ്യൂസിക് നൈറ്റും നടക്കും. അഞ്ചിനു വൈകുന്നേരം ആറിന് വയലിൻ ചെണ്ടമേളം ഫ്യൂഷനും ഉണ്ടായിരിക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക